nandini00
Wellknown Ace
ഞങ്ങൾ ഇപ്പോഴും സ്വപ്നങ്ങളിൽ കണ്ടുമുട്ടാറുണ്ട്...
യാഥാർത്ഥ്യത്തിന്റെ കർക്കശമായ ചുവരുകൾക്കപ്പുറം സമയം തോറ്റുപോകുന്ന ഒരു ലോകത്ത് നീ എന്നെ തേടിയെത്താറുണ്ട്...
ഞാൻ നിന്നെ കാത്തുനിൽക്കാറുണ്ട്...
അവിടെ നമുക്ക് ഇടയിൽ ദൂരങ്ങളില്ല... അകലങ്ങളുടെ മുള്ളുവേലികളില്ല...
വിധിയുടെ വിലക്കുകളില്ല...
നീ വന്ന് എന്നെ ആലിംഗനം ചെയ്യാറുണ്ട്...
കാലങ്ങൾക്കിപ്പുറം മഴ മണ്ണിനെ പുണരുന്നതുപോലെ...
വറ്റിപ്പോയ എന്റെ ആത്മാവിലേക്ക് നിന്റെ സാന്നിധ്യം ജീവന്റെ ഉറവയായി പെയ്തിറങ്ങാറുണ്ട്...
നീ എന്റെ ചുണ്ടിൽ ചോര പൊടിയുംവരെ ചുംബനം ചാർത്താറുണ്ട്...
ഞാൻ നിന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കാറുണ്ട്...
ഒരിക്കലും പറയാൻ കഴിയാതെ പോയ ആയിരം പ്രണയങ്ങളുടെ ഭാഷയായി...
പിന്നെ നീ പരിഭവത്തോടെ ചോദിക്കാറുണ്ട്...
"ഇത്രയും നാൾ എവിടെയായിരുന്നു നീ...?"
ഞാൻ മൗനമായി ചിരിക്കാറുണ്ട്...
കാരണം....
ഞാൻ എവിടെയും പോയിരുന്നില്ല...
നിന്റെ ഓർമ്മകളുടെ തടവറയിൽ തന്നെയായിരുന്നു...
അപ്പോൾ നമ്മൾ കലഹിക്കാറുണ്ട്...
പരാതികൾ പറയാറുണ്ട്...
നഷ്ടപ്പെട്ട നിമിഷങ്ങളുടെ കണക്ക് ചോദിക്കാറുണ്ട്...
ഒടുവിൽ കണ്ണീരിൽ ലയിക്കുന്ന ഒരു പുഞ്ചിരിയായി ആ കലഹങ്ങളും അവസാനിക്കാറുണ്ട്...
പക്ഷേ...
ഉണരുന്ന ഓരോ പ്രഭാതവും ഒരു ക്രൂര സത്യം വീണ്ടും ഓർമ്മിപ്പിക്കാറുണ്ട്...
നമ്മൾ തമ്മിൽ പറയാതെ ബാക്കിയാക്കിയ വാക്കുകളാണ് പറഞ്ഞതിലുമേറെ...
നെഞ്ചിനുള്ളിൽ അടക്കം ചെയ്ത പ്രണയങ്ങളാണ് പ്രകടിപ്പിച്ചതിലുമേറെ...
ഒരുമിച്ച് ജീവിക്കാമായിരുന്ന ജീവിതമാണ് ജീവിച്ചതിലുമേറെ...
ഇപ്പോൾ നമുക്കിടയിൽ ഉള്ളത് സ്പർശിക്കാൻ കഴിയാത്ത ഒരു ദൂരം മാത്രം...
തിരികെ വിളിക്കാനാകാത്ത ഒരു സമയം മാത്രം...
എങ്കിലും, പ്രണയം മരിച്ചിട്ടില്ല...
ഓരോ രാത്രിയും, ഉറക്കത്തിന്റെ വാതിൽ തുറക്കുമ്പോൾ, ഞാൻ വീണ്ടും നിന്നിലേക്ക് യാത്ര തിരിക്കാറുണ്ട്...
കാരണം, ഈ ജന്മത്തിൽ വിധി നമ്മളെ വേർപെടുത്തിയെങ്കിലും,
എന്റെ സ്വപ്നങ്ങളിൽ ഇപ്പോഴും നീ എന്റെ പ്രണയമാണ്...
എന്റെ കാത്തിരിപ്പാണ്...
എന്റെ വിരഹമാണ്...
എന്റെ പൂർത്തിയാകാതെ പോയ ഏറ്റവും മനോഹരമായ മഹാകാവ്യമാണ്...!!!