nandini00
Wellknown Ace
.
പകലിനും രാത്രിക്കും ഇത്രയേറെ
ദൈർഘ്യമുണ്ടെന്നറിഞ്ഞത്..
ചുവരിലെ ഘടികാരത്തിലെ
കുഞ്ഞു സൂചിക്കും വല്യ സൂചിക്കും നിന്നിടത്തു തന്നെ അനങ്ങാതെ
നിൽക്കാൻ പറ്റുമെന്നറിഞ്ഞത്..
എന്നിലേക്ക് തന്നെ
ചുരുണ്ടു കൂടി
ഒളിത്താവളങ്ങൾ സൃഷ്ടിക്കാമെന്നറിഞ്ഞത്..
മുറികൾ നിറയെ
ഇത്രമേൽ..
തണുപ്പും ശൂന്യതയും മാത്രമാണെന്നറിഞ്ഞത്..
കടലാഴമുള്ള ഓർമ്മകളിലേക്ക്
സ്വയം കാൽ വഴുതി വീണ്
മുങ്ങി താഴാമെന്നറിഞ്ഞത്..
കണ്ണുകൾ ഇത്രെയേറെ ചോർന്നൊലിക്കുമെന്നറിഞ്ഞത്..
സൂര്യനുദിക്കുന്നതെന്തിനെന്നും
ലോകം അവസാനിക്കാത്തതെന്തെന്നും
ചിന്തിച്ചു പോയത്..
നീ മിണ്ടാതായപ്പോളാണ്
എന്നിലിത്രയും നീയുണ്ടെന്ന് ഞാനറിഞ്ഞത്.........❤