nandini00
Active Ranker
എത്രയോ കൊച്ചു മോഹങ്ങളെയിന്നു ഞാൻ
എത്തിപ്പിടിക്കുവാനേറെക്കൊതിക്കുന്നു
നെറുകയിൽ പുലരിതൻ- മഞ്ഞിൻകണങ്ങളെ
വെറുതേ ചുമന്നെന്റെ വഴിയേ നടക്കണം
കുളിർകാറ്റിലിളകിയാടും പൂമരത്തിന്റെ
ദലമർമ്മരങ്ങളിൽ കോരിത്തരിക്കണം
എവിടെയെന്നറിയാതലഞ്ഞുതിരിഞ്ഞെന്റെ
സുഭഗ ഗ്രാമത്തിന്റെ താളം ശ്രവിക്കണം
ഇനിയുമറിയാത്തൊരാ ദേശങ്ങൾ ചുറ്റണം
വഴിയമ്പലങ്ങളിൽ രാവോന്നു പാർക്കണം
ശിലകളിൽ താളം പിടിച്ചങ്ങൊഴുകുമാ
പുഴവെള്ളമാർത്തിയോടൊന്നു നുണയണം
കൂട്ടരോടൊത്തു കളിച്ചു നടന്നൊരാ
കോട്ടമൈതാനിയിൽ പട്ടം പറത്തണം
തൊടിയിലെപ്പൂമരക്കൊമ്പിൽ ചിലയ്ക്കുന്ന
കിളികളോടൊന്ന് കിന്നാരം പറയണം
അയണിമരക്കൊമ്പിലൂഞ്ഞാല് കെട്ടണം
അതിലിരുന്നാവോളമാടിത്തിമിർക്കണം
പാദുകമില്ലാതെ ചുട്ടുപൊള്ളുന്നൊരാ
പാതയോരത്തൊന്ന് തുള്ളിക്കളിക്കണം
മുങ്ങാംകുഴിയിട്ട് തോറ്റുകൊടുക്കണം
മുങ്ങിനിവർന്നൊന്ന് കൊഞ്ഞനംകുത്തണം
മാമ്പൂക്കൾ തല്ലിക്കളയണം അമ്മതൻ
ചൂരൽവടിയുടെ ചൂടൊന്നറിയണം
മാവിലെത്തേനീച്ചക്കൂടൊന്നിളക്കിയി -
ട്ടാരെയും നോക്കാതെയോടിയോളിക്കണം
അഴകെഴും വിദ്യാലയത്തിന്റെ മുറ്റത്തെ
അരളിച്ചെടിയുടെ പൂവൊന്നിറുക്കണം
നീളും വരാന്തയിൽ ലാത്തി" ഉള്ളൂരിന്റെ
കവിതകൾ " കാണാതെ ചൊല്ലിപ്പഠിക്കണം
വെറുതെയീ നഷ്ടങ്ങളോർത്തെടുത്തീടണം
ഇരുളിലാകാശത്തു നോക്കിക്കിടക്കണം
എത്രയോ മോഹങ്ങൾ ബാക്കിവെച്ചിട്ടെന്റെ
കൊച്ചു ജന്മത്തിൻ തുടർയാത്ര നീളുന്നു.
എത്തിപ്പിടിക്കുവാനേറെക്കൊതിക്കുന്നു
നെറുകയിൽ പുലരിതൻ- മഞ്ഞിൻകണങ്ങളെ
വെറുതേ ചുമന്നെന്റെ വഴിയേ നടക്കണം
കുളിർകാറ്റിലിളകിയാടും പൂമരത്തിന്റെ
ദലമർമ്മരങ്ങളിൽ കോരിത്തരിക്കണം
എവിടെയെന്നറിയാതലഞ്ഞുതിരിഞ്ഞെന്റെ
സുഭഗ ഗ്രാമത്തിന്റെ താളം ശ്രവിക്കണം
ഇനിയുമറിയാത്തൊരാ ദേശങ്ങൾ ചുറ്റണം
വഴിയമ്പലങ്ങളിൽ രാവോന്നു പാർക്കണം
ശിലകളിൽ താളം പിടിച്ചങ്ങൊഴുകുമാ
പുഴവെള്ളമാർത്തിയോടൊന്നു നുണയണം
കൂട്ടരോടൊത്തു കളിച്ചു നടന്നൊരാ
കോട്ടമൈതാനിയിൽ പട്ടം പറത്തണം
തൊടിയിലെപ്പൂമരക്കൊമ്പിൽ ചിലയ്ക്കുന്ന
കിളികളോടൊന്ന് കിന്നാരം പറയണം
അയണിമരക്കൊമ്പിലൂഞ്ഞാല് കെട്ടണം
അതിലിരുന്നാവോളമാടിത്തിമിർക്കണം
പാദുകമില്ലാതെ ചുട്ടുപൊള്ളുന്നൊരാ
പാതയോരത്തൊന്ന് തുള്ളിക്കളിക്കണം
മുങ്ങാംകുഴിയിട്ട് തോറ്റുകൊടുക്കണം
മുങ്ങിനിവർന്നൊന്ന് കൊഞ്ഞനംകുത്തണം
മാമ്പൂക്കൾ തല്ലിക്കളയണം അമ്മതൻ
ചൂരൽവടിയുടെ ചൂടൊന്നറിയണം
മാവിലെത്തേനീച്ചക്കൂടൊന്നിളക്കിയി -
ട്ടാരെയും നോക്കാതെയോടിയോളിക്കണം
അഴകെഴും വിദ്യാലയത്തിന്റെ മുറ്റത്തെ
അരളിച്ചെടിയുടെ പൂവൊന്നിറുക്കണം
നീളും വരാന്തയിൽ ലാത്തി" ഉള്ളൂരിന്റെ
കവിതകൾ " കാണാതെ ചൊല്ലിപ്പഠിക്കണം
വെറുതെയീ നഷ്ടങ്ങളോർത്തെടുത്തീടണം
ഇരുളിലാകാശത്തു നോക്കിക്കിടക്കണം
എത്രയോ മോഹങ്ങൾ ബാക്കിവെച്ചിട്ടെന്റെ
കൊച്ചു ജന്മത്തിൻ തുടർയാത്ര നീളുന്നു.
