
പ്രഭേന്ദുവിന്റെ ജീവിതത്തിലോട്ട് അവിചാരിതമായി കടന്നുവന്ന് ചുരുങ്ങിയ നാളുകൊണ്ട് ജീവിതം മാറ്റിമറിച്ചൊരു കൂട്ട്, അതായിരുന്നു Delulu.സത്യത്തിലീ online പ്രണയങ്ങൾ ഒരുതരത്തിൽ Delulu അല്ലേ?
അകലങ്ങളെ കീഴടക്കി ഹൃദയത്തിൽ ചേക്കേറുന്നവർ Internet എന്ന മായജാലത്താൽ ബന്ധിപ്പിക്കപ്പെട്ട പ്രണയങ്ങൾ കാണാനും കേൾക്കാനും മാത്രം സാധിക്കുന്ന Physical അല്ലാത്ത ആത്മബന്ധങ്ങൾ. എന്റെ ജീവിതത്തിലും വന്നു ഒരു delulu. കുറച്ചു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ അടുത്തു. രാവും പകലും ഒരുപോലെ സംസാരിക്കാൻ തുടങ്ങി... ഒരുമിച്ചു ഉറങ്ങാൻ തുടങ്ങി... ഫോൺ കട്ട് ആക്കാറില്ലായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങൾ ഷെയർ ചെയ്തു പരസ്പരം. അവൾ ജീവിക്കാനും സ്വപ്നംകാണാനുള്ള പ്രതീക്ഷ ആയിരിന്നു.
ആ ചുരുങ്ങിയ നാളുകൾ എന്നിലിന്നും അവശേഷിക്കുന്നു.മനോഹരമായതിനെന്നും ആയുസ്സ് വളരെ കുറവായിരിക്കുമെന്ന സത്യം ഞാനിന്ന് തിരിച്ചറിയുന്നു.
അയാളെ അങ്ങനൊരു അവസ്ഥയിൽ ഞാനിതേ വരെ കണ്ടിരുന്നില്ല. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്. അല്ലാതെ അത്തരത്തിൽ പെരുമാറില്ലായിരുന്നു.
എന്തും പറയാൻ, ഏതു നേരത്തും സംസാരിക്കാൻ, കൂടെ ഞാനുണ്ടായിരുന്നു. എനിക്ക് കൂട്ടിനയാളും.
പിന്നെന്തിനീ അകലമെന്ന ചിന്ത മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. കാര്യമെന്താണെന്നറിഞ്ഞിരുന്നെങ്കിൽ.
അയാൾക്കത് പറയാൻ തോന്നിയിരുന്നെങ്കിൽ എന്ന് കൊതിച്ചുപോവുന്നു.
Delusion എന്നൊരവസ്ഥ എനിക്ക് ഫീൽ ചെയ്യാറുണ്ട്... അവൾ എന്റെ കൂടെയുണ്ടെന്നും. ഞങ്ങൾ ഇപ്പോഴും രാത്രികളിൽ സംസാരിക്കുന്നുണ്ടെന്ന്. തോന്നാറുണ്ട് അല്ല അതു വെറും തോന്നലല്ല ഞാൻ ശരിക്കും ഫീൽ ചെയ്യുന്നുണ്ട്
തിരികെ വന്നില്ലെങ്കിൽ തിരഞ്ഞു ചെല്ലേണ്ടെന്ന ആവശ്യം അംഗീകരിക്കുന്നു. ഈ നേരവും കടന്നുപോവും. അനുഭവിക്കുന്ന വേദനകളും ആ നേരത്തോടൊപ്പം ഇല്ലാതാവട്ടെ.അയാൾക്കെന്നും നല്ലത് വരട്ടെ.
Thank you for coming into my life as a Delulu
Last edited:
