• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എനിക്കൊപ്പം നീ വേണം....

Galaxystar

Favoured Frenzy
പറയാതെ പോയ വാക്കിനാൽ
ഇനിയും എൻ്റെ പ്രണയം
മൗനത്താൽ തളർന്നു വീഴരുത്.
നിനക്കറിയാം എൻ്റെ ഇഷ്ടം.
പലവട്ടം ഞാൻ അത്
പറയാൻ ശ്രമിച്ചിട്ടുണ്ട്.
ചിലപ്പോൾ ആ ഇഷ്ടത്തെ
പ്രണയമെന്നു വിളിക്കാൻ കഴിയുമോ..?
അറിയില്ല...
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്.
അതിനൊരു പേരൊന്നും തിരഞ്ഞാൽ
കണ്ടെത്താൻ കഴിയില്ല.
പരസ്പരം സൗഹൃദത്താൽ
നീയെന്നെ വരിഞ്ഞുമുറുക്കണം
നിന്റെ നിനവിലും കനവിലും
നിറമുള്ള സ്വപ്നങ്ങൾ തീർക്കണം.
മിഴികളിൽ നനവുപടരുമ്പോൾ
നെഞ്ചോട് ചേർത്ത് വിരലുകളാൽ
ഒപ്പിയെടുക്കണം.
നിന്റെ പുഞ്ചിരികൾക്കൊപ്പം
കൂടെ കൂടണം.
നീ നടന്നുപോയ വഴികളിൽ
എനിക്കുനിന്നെ വെറുതെ
തിരഞ്ഞുപോകണം....
നീ പ്രധീക്ഷിക്കാത്ത നേരം
നിന്റെ മുന്നിൽ
തലതാഴ്ത്തി നിൽക്കണം.
ഹൃദയം പിടയുമ്പോൾ
മൗനം തേടിവരുമ്പോൾ
എന്നെ ചേർത്തുപിടിക്കണം
എനിക്ക് ശ്വാസം പിടയുവോളം
നിന്നെ വാരിപുണരാൻ
എനിക്കൊപ്പം നീ വേണം....
ചിലപ്പോൾ നീ എന്നെ ശകാരങ്ങളാൽ
കൊത്തിമുറിവേൽപിച്ചേക്കാം..
മറ്റുചിലപ്പോൾ എൻ്റെ കൈകളിൽ
കോർത്തു കഥകൾ പറഞ്ഞു
നാം ഒരുമിച്ച് ഇരുട്ടുമൂടാത്ത സൂര്യന്റെ പാതിമയക്കത്തിൽ വെറുതെ നടന്നുനീങ്ങേണ്ടിവന്നേകാം...
നിന്നിൽ പ്രണയത്തിന്റെ പുതുമഴ
പെയ്തുതുടങ്ങിയാൽ ആ മഴയിൽ
എന്നെയും ചേർത്ത് നനയണം.
അവിടെ ചിലപ്പോൾ പാതി നനഞ്ഞ
മഴയിൽ ഓർമ്മകൾക്കു വഴിമാറി
വാരിപുണർന്നിരുന്നേകാം..
സ്വപ്നങ്ങൾ നെയ്തുകൂട്ടിയേക്കാം..
ചിലപ്പോഴൊക്കെ ചിറകരിഞ്ഞ
നഷ്ടതയുടെ നീറുന്ന ശേഷിപ്പുകൾ
നിന്നെ മാടിവിളിച്ചേക്കാം...
നമുക്ക് പരസ്പരം പങ്കുവെക്കാം
ചെറു പുഞ്ചിരിയോടെ
ആ നീറുന്ന ഓർമ്മകൾ...
ഒരിക്കലും നിന്നെ സ്വന്തമാക്കാൻ
കഴിയാത്തതും എന്നാൽ
മരണം വരെ നഷ്ടപെടുത്തില്ല
എന്നുറപ്പുമുള്ള വിശ്വാസം.
ചില വേലികളാൽ നീ തളക്കപ്പെട്ടു.
ആ ബന്ധനങ്ങൾ എന്നെ
അസ്വസ്ഥമാക്കുന്നുണ്ട്.
എന്നാൽ തിരിചുവരാൻ
നിനക്കൊരിക്കലും കഴിയില്ല.
ഇനി അവസരം നൽകിയാലും
നീ വരാൻ ഒരുക്കവുമല്ല.
നിന്റെ ശെരികളിൽ നീ
എന്നെ മറന്നിരിക്കുന്നു.
പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല.
വിവാഹത്താൽ പ്രണയത്തെ
വിജയിച്ചവരായ് ആരുമില്ലെന്നുറപ്പുള്ള
ഇന്നിന്റെ അനുഭവങ്ങൾ സാക്ഷിയാകുമ്പോൾ ഒന്നുതീർച്ചപ്പെടുത്താം
നഷ്ടതയിൽ തന്നെയാണ്
പ്രണയത്തിന്റെ മൂർച്ചയും
തീഴ്ണതയും ഏറുന്നത്.
അതേ....
പ്രണയവും സൗഹൃദവും ഇഴചേർന്ന
ഈ ഇഷ്ടത്തെ ഞാൻ
എന്തു പേരുചൊല്ലി വിളിക്കണം
.....
ഇതിനപ്പുറം ഇനിയും ഞാൻ
എൻ്റെ ഇഷ്ടം എങ്ങനെ പറയും
എന്റെ ഭ്രാന്തുകളെന്നു പതിവുപോലെ
നിനക്ക് കളിയാക്കിചിരിക്കാം
ആ ചിരിയിലും ഞാൻ ചേർന്നിരിക്കാം.. ️FB_IMG_1754565064494.jpg
 
Top