പുതുമഴ വീഴുമ്പോൾ മണ്ണിന്റെ..
അരിമുല്ല പൂക്കുമ്പോൾ രാത്രിയുടെ..
ഇലഞ്ഞികൾ പൂത്ത കാടിന്റെ..
പഴുത്തെന്നു അറിയിക്കുന്ന നാട്ടുമാങ്ങയുടെ..
അല്ല.. എന്റെ മണങ്ങൾ ഇതിലൊന്നുമില്ല.
മനുഷ്യമണങ്ങളെ പറ്റിയാണ് ചോദിക്കുന്നത്.
പ്രണയാർദ്രയായി കുളിച്ചീറൻ
മാറി നിൽക്കുന്ന ഒരുവളുടെ
നനവ് മാറാത്ത മുടിയിൽ മുഖം ചേർക്കുമ്പോൾ അറിഞ്ഞ മണം..
അടുക്കളയിലെ അവളുടെ പാചകകസർത്തുകൾക്ക് ഒപ്പം നിൽക്കുമ്പോൾ ഉയർത്തിക്കെട്ടിവെച്ച മുടിക്കു താഴെ പിൻകഴുത്തിൽ മൂക്ക് ചേർക്കുമ്പോൾ മാത്രം ലഭിക്കുന്ന മണം..
ലോകത്തു മറ്റേതിനേക്കാൾ പ്രാധാന്യം നൽകിയവൾ നിനക്കൊപ്പം കൂട്ടു കൂടുമ്പോൾ,
ഒരു ചുംബനത്തിനൊപ്പം അവളുടെ മേൽചുണ്ടിൽ, മൂക്കിന് മുകളിൽ എല്ലാം പൊടിഞ്ഞ വിയർപ്പ് ശ്വസിക്കുമ്പോൾ അറിയുന്ന മണം...
പുറത്തെ കോരിച്ചൊരിയുന്ന മഴയോ, തണുത്തുറയുന്ന മഞ്ഞോ പെയ്താലും ഇണചേരുമ്പോൾ അവളുടെ മാറിടങ്ങൾക്കു താഴെ ചാലിട്ടോഴുകുന്ന സ്വേദകണങ്ങളിൽ ഉമ്മവെക്കുമ്പോൾ...
അടിവയറിൽ കാമം നനവ് പടർത്തുമ്പോൾ നിനക്കായി പരന്നൊഴുകുന്ന മണങ്ങൾ....
സ്ത്രീക്ക് എത്രയെത്ര വേറിട്ട മണങ്ങളാണ്..
നിങ്ങൾ ഒന്ന് തൊടുമ്പോൾ എത്ര വസന്തങ്ങൾ ആണ് ഓരോ വേളയിലും അവളിൽ പൂത്തു തുടങ്ങുന്നത്..
പ്രകൃതി അവളിൽ അത്രയ്ക്ക് കസ്തൂരി നിറച്ചു വെച്ചത് നിങ്ങൾക്ക് വേണ്ടി കൂടിയാണ്..
എന്നിട്ടുമത് അറിയില്ലെന്നു പറഞ്ഞ് ആസ്വദിക്കുവാൻ മടിക്കുന്നതെന്തിനു?
NB: എനിക്കേറ്റവും കൊതിയുള്ള മണം ഏതെന്നു ചോദിക്കണ്ട., പറയില്ല .