നമ്മൾ എല്ലാവരും പറയും എന്നാണെങ്കിലും മരിക്കും എന്നൊക്കെ.. പക്ഷെ യഥാർത്ഥത്തിൽ നമ്മൾ മരിക്കും.. എപ്പോൾ വേണമെങ്കിലും മരിക്കും.. എങ്ങനെ വേണമെങ്കിലും മരിക്കും എന്ന ബോധ്യം നിങ്ങൾക്ക് ഉണ്ടോ? എനിക്ക് അങ്ങനെ ഒരു ബോധ്യം വന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ കൂടെ ജീവിച്ച് മരിച്ച ഒരു പൂച്ചയുടെ അവസാന നിമിഷം കണ്ടപ്പോൾ ആണ്. അന്ന് വരെ മരണം ഉറപ്പ് ആണ് എന്ന് പറഞ്ഞിരുന്നു എങ്കിലും യഥാർത്ഥത്തിൽ അങ്ങനെ ഒരു ബോധ്യം വന്നത്. അന്ന് മുതൽ എനിക്ക് ആരെയെങ്കിലും ഒരു പരിധി വിട്ട് സ്നേഹിക്കാൻ പേടിയാണ്. ഒരു പരിധിയിൽ കൂടുതൽ അടുത്താൽ എന്തേലും കാരണം ഉണ്ടാക്കി അകലാൻ തോന്നും... അന്ന് മുതൽ എനിക്ക് പിറന്നാൾ ആഘോഷിക്കുന്നതോ എനിയ്ക് ആശംസ നൽകുന്നതോ സന്തോഷം നൽകാറില്ല. ഞാൻ പലതിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങി. ഇത് ഒരു പക്ഷെ മെഡിക്കൽ സയൻസിൻ്റെ ഭാഷയിൽ മാനസിക രോഗം ആയിരിക്കാം.. ഒരു പൂച്ചയുടെ മരണം എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുത് അല്ല.