ഒരിക്കലും പ്രകടമാക്കാൻ കഴിയാതെ പോകുന്ന ചില വികാരങ്ങൾ ഉണ്ടാവാം നമ്മിൽ പലർക്കും.
ഇനി പ്രകടമാക്കാൻ ഒരു അവസരത്തിനായി കാത്തിരിക്കാൻ പോലും കഴിയാത്ത ചിലത്.
എന്നിൽ എന്നും നിറഞ്ഞു നിൽക്കുന്ന പുരാണ കഥകൾ നിറച്ചൊരു വ്യക്തി ഉണ്ട്, എന്നും പല്ലു തേച്ചു വരുമ്പോൾ എനിക്കായി സ്വന്തം പാത്രത്തിൻ്റെ കോണിൽ പുട്ടും, പയറും, പപ്പടവും ചേർത്ത് ഉരുട്ടിയ രണ്ടുരുളകൾ വയ്ക്കാൻ രാവിലെ ജോലിക്ക് പോകുന്ന തിരക്കിലും മറക്കത്തൊരാൾ. വീടിൻ്റെ ഉമ്മറത്ത് ഇരുന്നു ഉളികളാൽ ശില്പങ്ങൾ സൃഷ്ടിക്കുമ്പോളും അരികത് ഞാൻ ഇരുന്ന് കുസ്തൃതി കാട്ടുമ്പോൾ ചെറു ശകാരം മാത്രം ഏകുന്ന എൻ്റെ മുത്തശ്ശൻ. എനിക്കായി എന്നും വാക്കുകളാൽ പ്രകടിപ്പിച്ചെങ്കിലും ഉള്ളൂ നിറയെ സ്നേഹം നിറച്ചോരു മനുഷ്യൻ.
എനിക്കായി അളവില്ലാതത്രയും കര്യങ്ങൾ ജീവിതത്തിൽ ചെയ്തു, എന്നിട്ടും തിരിച്ച് എനിക്ക് എൻ്റെ സ്നേഹവും കടമയും തിരികെ നൽകാൻ സമയം ആയപ്പോൾ എന്നെ വിട്ട് പോയ പുണ്ണ്യത്മാവ്.
എനിക് ജോലി കിട്ടി, അദ്യ ദിവസം ജോയിൻ ചെയ്ത നാൾ, ഇറങ്ങാൻ നേരം ഒരു ഫോൺ കോൾ ദൂരത്തിൽ എന്നെ വിട്ട് പോയി.
മരണശേഷം എന്നോട് എൻ്റെ കുഞ്ഞമ്മ പറഞ്ഞു, കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശൻ വന്ന് പാടി തൊട്ടിൽ ആട്ടിയാൽ മാത്രമേ ഉറങ്ങൂ എന്ന് വാശി പിടിച്ചിരുന്ന കുഞ്ഞായിരുന്നു നീ എന്ന്...
പ്രകടമാക്കാൻ എന്ന് അവസരം മുന്നിൽ ഉണ്ടാകാം, എന്നും അത് കിട്ടണം എന്ന് ഇല്ല...