കാഞ്ജനമിഴിയോലും പെണ്ണഴകേ, നീ എവിടെ?
മൃദുവാം നിൻ അധരങ്ങളിൽ നിന്ന് ഉതിരുന്ന
കുയിൽപ്പാട്ടാം നിൻ സ്വരം, ഇന്നെവിടെ?
മൃതമാം എൻ മനതാരിൽ നീ നൽകിയ ആ
ഒരു തെല്ല് മധുരമേ ധാരാളം, ഇന്നവിടം
പുഷ്പസമൃദ്ധം, എൻ പ്രിയസഹചാരിണീ.
നിൻ്റെ ലാസ്യഭാവങ്ങൾ, തേൻ കിനിയുന്ന
നിറഞ്ഞൊരാ പുഞ്ചിരി, കുറുമ്പിൽ കുതിർന്ന വാചാലത...